കാമുകനോടൊപ്പം ദുബായില്‍ ചുറ്റല്‍; മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ യുവതി ചെയ്ത സാഹസികത

കാമുകനുമൊത്ത് വിദേശയാത്ര നടത്തിയത് മാതാപിതാക്കൾ അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം നടത്തിയ യുവതി പിടിയിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് എമിഗ്രേഷൻ വിഭാഗം യുവതിയെ പിടികൂടിയത്. കടുത്തുരുത്തി സ്വദേശിനിയായ യുവതി ന്യൂയോർക്കിലേക്ക് പോകാനായാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. എത്തിഹാദ് വിമാനത്തിലായിരുന്നു യുവതി യാത്ര ചെയ്യേണ്ടത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനക്കിടെയാണ് യുവതിയുടെ പാസ്പോർട്ടിൽ കൃത്രിമം നടത്തിയതായി ഉദ്യോഗസ്ഥർക്ക് മനസിലായത്. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ച് യുവതി വിശദീകരിച്ചത്. യുവതിയുടെ മാതാപിതാക്കൾ വർഷങ്ങളായി ന്യൂയോർക്കിലാണ് താമസിക്കുന്നത്. ന്യൂയോർക്കിൽ പോകാനെത്തിയപ്പോഴാണ് യുവതിയെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. മംഗലാപുരത്തെ ബിരുദപഠനത്തിനിടെയാണ് യുവാവുമായി പ്രണയത്തിലാകുന്നത്. ഈ കാമുകനുമൊത്താണ് യുവതി വിദേശയാത്ര നടത്തിയത്. മംഗലാപുരത്ത് വെച്ച് അടുപ്പത്തിലായ കാമുകനോടൊപ്പമാണ് യുവതി രണ്ട് തവണ ദുബായ് സന്ദർശിച്ചത്. മാതാപിതാക്കൾ അറിയാതെയായിരുന്നു യുവതിയുടെ വിദേശയാത്ര. ഇതിനു പിന്നാലെയാണ് യുവതിയോട് ന്യൂയോർക്കിലെത്താൻ മാതാപിതാക്കൾ ആവശ്യപ്പെട്ടത്. മാതാപിതാക്കൾ പാസ്പോർട്ട് പരിശോധിച്ചാൽ കാമുകനോടൊപ്പം ദുബായിൽ പോയത് മനസിലാക്കുമെന്ന് ഭയന്നാണ് യുവതിയും കാമുകനും കൃത്രിമം കാണിച്ചത്. കാമുകന്റെ നിർദേശപ്രകാരമാണ് തന്റെ പാസ്പോർട്ടിലെ രണ്ട് പേജുകൾ യുവതി കീറിക്കളഞ്ഞത്. പകരം വ്യാജപേജ് തയ്യാറാക്കി പാസ്പോർട്ടിൽ പതിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം എത്തിഹാദ് വിമാനത്തിൽ ന്യൂയോർക്കിൽ പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതി എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *