കാഞ്ഞങ്ങാട് ബസ്സിൽ കയറിയ വിദ്യാർത്ഥിനിയോട് ഞരമ്പുരോഗിയായ ഈ കണ്ടക്ടർ ചെയ്തത്…..

വിദ്യാര്‍ഥികളോട് ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം നേരത്തെ പല അവസരങ്ങളിലും വാര്‍ത്തയായിരുന്നു. ഇതിനു ഒടുവിലത്തെ ഉദാഹരണമായി കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്ത് വിദ്യാര്‍ഥിനിക്ക് ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണു പരിക്കേറ്റു. കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസ് നിര്‍ത്തിച്ച് ഇറങ്ങിയ സെയ്ന്റ് പയന്‍സ് ടെന്‍ത്ത് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ശ്രീന കെ നമ്പ്യാര്‍ക്കാണ് (18) പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ കോളേജിലേക്കു പോകാന്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍നിന്ന് പാണത്തൂരിലേക്ക് പോകുന്ന ആര്‍.എം.എസ്. ബസിലാണ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി ശ്രീന കെ. നമ്ബ്യാര്‍(18 ) കയറിയത്. തിരക്ക് കുറവായിരുന്നിട്ടും മുന്നില്‍ നിന്ന് പിറകിലേക്ക് മാറി നില്‍ക്കാന്‍ കണ്ടക്ടര്‍ ശ്രീനയോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിന് കൂട്ടാക്കാതിരുന്നതോടെ കണ്ടക്ടര്‍ വളരെ മോശമായി രീതിയില്‍ പെണ്‍കുട്ടിയോടു പെരുമാറുകയായിരുന്നു. ബസ് നിര്‍ത്തി തനിക്ക് ഇറങ്ങണമെന്ന് ശ്രീന ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ ഇതിനു സമ്മതിച്ചില്ല. സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തൂവെന്ന് ഇയാള്‍ ശകാരിക്കുകയും ചെയ്തു. ഒടുവില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പെണ്‍കുട്ടി ഇറങ്ങാന്‍ ശ്രമിക്കവെയാണ് കണ്ടക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ബസ് മുന്നോട്ടെട്ടുത്തത്. ബാലന്‍സ് തെറ്റിയ ശ്രീന റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഇതു കണ്ട് ബഹളംവെച്ച മറ്റു വിദ്യാര്‍ഥിനികളെയും ഇറക്കിവിട്ട ശേഷം യാത്രതുടര്‍ന്ന ബസ് നാട്ടുകാരും വിദ്യാര്‍ഥികളും വിവരമറിയിച്ചതി നെത്തുടര്‍ന്ന് രാജപുരം പോലീസ് പിടികൂടി സ്റ്റേഷനിലേക്കു മാറ്റി. കണ്ടക്ടര്‍ പാണത്തൂര്‍ മാവുങ്കാലിലെ പ്രവീണി(32)നെ അമ്ബലത്തറ പോലീസ് അറസ്റ്റുചെയ്തു. ഇതാദ്യമായല്ല കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടാവുന്നതെന്നും നേരത്തേയും ഇയാള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *