കരിക്കും കുടിക്കാൻ വരട്ടെ. ഇതൊന്ന് കണ്ട് നോക്കുക. ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ട് കുടിക്കുന്നതാവും നല്ലത്.

ആരും വെടിവച്ചതല്ല ,ഇത് വെടിയുണ്ടയും അല്ല .ഇത് തമിഴന്റെ വക കേര സംരക്ഷണം . പക്ഷെ വെടിയുണ്ട മനുഷ്യനെ നേരിട്ട് കൊല്ലുമ്പോള്‍ ഇത് പരോക്ഷമായി കൊല്ലും .

തമിഴ് നാടിലൂടെ യാത്ര പോകുമ്പോള്‍ വഴി നീളെ കാണാം നമ്മുടെ നാട്ടില്‍ കിട്ടുന്ന കരിക്കിനെക്കാള്‍ മുഴുത്ത ഇളനീര്‍ .പറിച്ചു അധികനേരം ആകാത്ത നല്ല തിളക്കമുള്ള ആരെയും മോഹിപ്പിക്കുന്ന ഇളനീര്‍ .ഒരെണ്ണം വാങ്ങി കുടിക്കും ,ഒരാള്‍ക്ക്‌ കുടിച്ചു തീര്‍ക്കാന്‍ കഴിയില്ല ,വലിയ മധുരം കാണില്ല .പക്ഷെ ദാഹം മാറി ഉന്മേഷം കിട്ടും .സ്വന്തം വണ്ടിയില്‍ പോകുന്നവര്‍ വേറെയും വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും .

ഇളനീരിന്റെ ഉന്മേഷത്തില്‍ ഉറക്കച്ചടവ് മാറി യാത്ര തുടരുമ്പോള്‍ നമ്മള്‍ പിന്നെ സംസാരിക്കുന്നത് കേരളത്തിലെ ഇളനീരിനെയും ,തമിഴന്റെ മണ്ണില്‍ പിടിച്ച ഇളനീരിനെ കുറിച്ചും ആയിരിക്കും .ഇടയ്ക്കു കാണുന്ന തെങ്ങും തോപ്പുകളും ചര്‍ച്ചയുടെ ഭാഗമാകും.

ഒരു യാത്രയില്‍ ഇടയ്ക്കു നിറയെ തെങ്ങുകള്‍ ഉള്ള ഒരു തോട്ടതിനരുകില്‍ വാഹനം ഒതുക്കി , കാഴ്ച കാണാന്‍ ഇറങ്ങിയ ഒരു സുഹൃത്ത്‌ ആണ് തമിഴ്നാട്ടിലെ തെങ്ങിൻ തോപ്പിൽ നിന്നുമാണ് ഈ ഞെട്ടിക്കുന്ന ചിത്രം എടുത്തിരിക്കുന്നത്. മാസത്തിൽ ഒരിക്കലെങ്കിലും പതിവായി കീടനാശിനി വെക്കാന്‍ വേണ്ടിയാണ് തെങ്ങുകളിൽ നീളത്തിനുള്ള കുഴിയുണ്ടാക്കി അടപ്പ് വച്ച് അടച്ചു സൂക്ഷിക്കുന്നത്.. ഈ വിഷം തെങ്ങില്‍ വ്യാപിച്ചു കഴിഞ്ഞാല്‍ ഒരു കീടവും ആക്രമിക്കില്ല .അത്രക്കും കൊടിയ കീട നാശിനി ആണ്.പാകമാകുമ്പോള്‍ ഈ കരിക്കുകള്‍ വിപണിയില്‍ എത്തും .

ഭക്ഷ്യധാന്യ ഗോഡൗണുകളിൽ കീടങ്ങളെ നശിപ്പിക്കാനായി ഫ്യൂമിഗേഷന് ഉപയോഗിക്കുന്ന വിഷമായ അലൂമിനിയം ഫോസ് ഫൈഡ് പെല്ലററ്സ് തെങ്ങിൻതടിയിൽ തുളയുണ്ടാക്കി അതിനുള്ളിൽ നിക്ഷേപിച്ച് അരക്കുപയോഗിച്ച് അടച്ചുവയ്ക്കുകയാണ് തെങ്ങിൻ തോപ്പുകളിൽ ചെയ്തു വരുന്നത്. അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക വിഷം ലയിച്ചു ചേർന്ന് തെങ്ങിന്റെ കോശങ്ങളിൽ എത്തുന്നതോടെ യാതൊരു വിധ കീടങ്ങളും തെങ്ങിനെ ബാധിക്കുകയില്ല. താരതമ്യേന ചെലവു കുറഞ്ഞ ഈ രീതി അവലംബിക്കുക വഴി കീടനാശിനി പ്രയോഗത്തിനുള്ള വൻ ചെലവ് ഒഴിവാകുന്നതിലൂടെയുള്ള ലാഭക്കൊതിയാണ് തോട്ടമുടമകളെ ഈ കൊടും പാതകത്തിന് പ്രേരിപ്പിക്കുന്നത്.

പാലക്കാട്ടെയും കേരളത്തോട് അടുത്തു കിടക്കുന്ന തമിഴ് നാടൻ ജില്ലകളിലെയും വൻകിട തെങ്ങിൻതോപ്പുകളിൽ ഈ രീതി പ്രയോഗത്തിൽ ഉണ്ട്. അവിടെ നിന്നും കൊണ്ടുവന്ന് കേരളത്തിലെ തെരുവോരങ്ങളിൽ അമിത വിലയ്ക്ക് വിൽപനക്കു വച്ചിട്ടുള്ള കരിക്ക് വാങ്ങി നമ്മൾ കുടിക്കുകയും കുഞ്ഞുങ്ങൾക്കും ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൊടുക്കുകയും ചെയ്തു വരുന്നു. വിഷമയമായ കോളകൾക്കെതിരായ പ്രചാരണം വ്യപകമായതോടെ കരിക്ക് കുടിക്കുന്നവരുടെ എണ്ണം വളരെയേറെ വർദ്ധിച്ചിരിക്കയാണ്. അതിനാൽ പ്രകൃതിദത്തവും നിർദ്ദോഷവുമെന്നു നാം കരുതുന്ന കരിക്കിൻ വെള്ളത്തിൽ പതിയിരിക്കുന്ന ഈ കാളകൂടവിഷത്തിനെതിരെ വ്യാപകമായ ബോധവൽക്കരണം ആവശ്യമാകുന്നു.

യാത്ര എല്ലാപേര്‍ക്കും ഇഷ്ടമാണ് .തമിഴ് നാട് തൊട്ടടുത്തുള്ള സംസ്ഥാനം ആയതുകൊണ്ട് നമുക്ക് എളുപ്പവും അവിടത്തെ ടൂറിസ്റ്റ് സ്പോട്ടുകള്‍ ആണ് .ഇനി നിങ്ങള്‍ യാത്രയില്‍ ഈ വിഷമൊന്നും വേണ്ട എന്ന് തീരുമാനിക്കുക. നമ്മുടെ ചിലവില്‍ ആശുപത്രി മുതലാളിമാരും മരുന്ന് കമ്പനികളും തടിച്ചു കൊഴുക്കരുത്‌ .

വിഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *