കഥകളിൽ മാത്രം കേട്ടിട്ടുള്ള നരഭോജികളേ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു;ഇതിനകം തിന്നത് 30പേരേ

റഷ്യ: റഷ്യൻ സൈന്യത്തിന്റെ ക്വാട്ടേഴ്സിൽ താമസിച്ച ദമ്പതികളാണ്‌ മനുഷ്യരേ കശാപ്പ് ചെയ്ത് തിന്നുകൊണ്ടിരുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വ്യോമ അക്കാഡമിയിലാണു ദമ്പതികള്‍ താമസിച്ചിരുന്നത്.

30 പേരേ ഇതിനകം കൊലപ്പെടുത്തി തിന്നു. തിന്നാനായി 8 ജഢങ്ങൾ ഇറച്ചി രൂപത്തിലാക്കി ഫ്രീസറിനുള്ളിൽ കണ്ടെത്തി. സെറാമിക് ഭരണികളിൽ മനുഷ്യ മാംസം എല്ലുകൾ നീക്കം ചെയ്ത് ഉപ്പ് ലായനിയിൽ മുക്കി വയ്ച്ചിരിക്കുന്നു. കുക്ക് ചെയ്ത മാംസം അടുക്കളയിൽ. വീടിനു പുറത്ത് മനുഷ്യ ശരീരത്തിൽ നിന്നും നീക്കം ചെയ്ത് നയ്യും തോലുകളും. സൂപ്പു വയ്ച്ചും മറ്റും കഴിച്ചതിന്റെ ബാക്കി എല്ലുകൾ..

കണ്ടെത്തിയത് നിർണ്ണായകമായ ഒരു ഫോൺ സെൽ ഫിയിൽ നിന്നും. ഫുഡ്പാത്തിൽ കളഞ്ഞു കിട്ടിയ ഫോൺ പരിശോധിച്ച വഴിയാത്രക്കാരൻ ചിത്രങ്ങൾ കണ്ട് അന്തം വിട്ടു. മനുഷ്യരേ കൊന്നും കറിവയ്ച്ചും കഴിക്കുന്ന ഭീകരമായ ചിത്രങ്ങൾ.ഉടൻ ഫോൺ പോലീസിനു കൈമാറുകയായിരുന്നു.മൊബൈല്‍ ഫോണിലെ സെല്‍ഫി അന്വേഷിച്ചു പോയ റഷ്യന്‍ പോലീസിന് നേരിട്ട് അനുഭവിക്കേണ്ടി വന്ന ഞെട്ടിക്കുന്ന സംഭവമായിരുന്നു.

സൈന്യത്തില്‍ ജോലി ചെയ്യുന്ന ദിമിത്രി ബക്ഷയേവും(35) ഭാര്യ നതാലിയ(42)യുമാണു വലയിലായത്. ഇതുവരെ ഇവര്‍ 30 പേരെ കൊന്നതിന്റെ തെളിവാണു പോലീസിനു ലഭിച്ചിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്. വഴിയില്‍കിടന്നുകിട്ടിയ മൊെബെല്‍ ഫോണിന്റെ പിന്നാലെപോയ റഷ്യന്‍ പോലീസ് സംഘത്തിന് ഫോണില്‍ കണ്ടതിലും ഭീകരമായ ദൃശ്യങ്ങളാണ് മുന്നില്‍ തെളിഞ്ഞത്.അന്വേഷണത്തിന്റെ ഭാഗമായി ദിമിത്രിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഹോസ്റ്റലിലെത്തിയ പോലീസ് സംഘത്തിനാണ് മനം പുരട്ടുന്നതും അങ്ങേയറ്റം ബീഭത്സവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.സെനിക അക്കാഡമിക്കു സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹാവശിഷ്ടം തള്ളിയതും ഇവരാണെന്നു സൂചനയുണ്ട്. 1999 മുതലാണു താനും ഭാര്യയും മനുഷ്യമാംസം കഴിക്കാന്‍ തുടങ്ങിയതെന്നാണു ദിമിത്രിയുടെ മൊഴി. ശരീരാവശിഷ്ടങ്ങള്‍ അലങ്കരിച്ചശേഷമാണു ഭക്ഷണമാക്കിയത്. വെട്ടിമാറ്റിയ തല ഓറഞ്ചാല്‍ അലങ്കരിച്ച ചിത്രമെടുത്തത് 1999 ഡിസംബര്‍ 28 നാണ്

Leave a Reply

Your email address will not be published. Required fields are marked *