കക്കയിറച്ചിയും മത്തി വറുത്തതും കൂട്ടി ഊണ്; വില വെറും 30 രൂപ…

മീനും കൂട്ടി രുചികരമായൊരു ഊണുകഴിച്ചാൽ മുപ്പത് രൂപമാത്രം.

ആലപ്പുഴ കളര്കോടുള്ള വീട്ടിലെ ഊണാണ് തുച്ചമായ വിലയ്ക്ക് വിഭവ സമൃദ്ധമാകുന്നത്. ഊണിന് വില കൂട്ടാത്തതെന്തേ എന്നു ചോദിച്ചാൽ ലാഭത്തിനല്ല ജീവിക്കാൻ വേണ്ടിയാണ് ഈ കച്ചവടമെന്ന് നടത്തിപ്പുകാരി സരസമ്മ മറുപടി പറയും.

വറുത്തെടുക്കുന്ന നല്ല നെയ്യുള്ള മത്തിയുെട മണം അടുക്കളയില്നിന്ന് പരക്കാൻ തുടങ്ങിയിരിക്കുന്നു. ആളുകൂടി. കാഴ്ചയിൽ വീടാണെങ്കിലും ഉച്ചനേരത്ത് ഇതൊരു ഹോട്ടലാണ്. അമ്മച്ചിക്കട. കിടപ്പുമുറിയിലും വരാന്തയിലുമെല്ലാം വിശപ്പിന്റെ വിളി ഉയര്ന്നുകഴിഞ്ഞു. ഇതാ അമ്മച്ചിക്കടയുടെ അമ്മ സരസമ്മ വരുന്നു. അച്ചാറും തോരനും കക്കാ ഇറച്ചിയും മത്തി വറുത്തതുമുണ്ട് ചോറിനൊപ്പം. മീൻ കറിയും സാമ്പാറും രസവും പുളിശേരിയും മേശപ്പുറത്തുണ്ടാവും വയറുനിറയുവോളം കഴിക്കാം. വില മുപ്പതുരൂപ മാത്രം. രണ്ടുവര്ഷമായി ഇതാണ് വില. കൂട്ടാൻ അമ്മച്ചി തയ്യാറല്ല.

എസ്.ഡി കോളജിലെ കുട്ടികളാണ് ഇവിടെ കൂടുതലും എത്തുന്നത്. സരസമ്മ അവര്ക്ക് അമ്മയെപ്പോലെ അറിഞ്ഞു വിളമ്പും .സരസമ്മയ്ക്കൊപ്പം ഈ അമ്മച്ചികട കൊണ്ടുനടക്കുന്നത് മരുകമകള് രാധാമണിയാണ്. കഴിഞ്ഞ 12 വര്ഷമായി ഈപുകയും ചൂടുമേറ്റാണ് അമ്മായിമ്മയും മരുമകളും കഴിയുന്നത്. പോരുമില്ല പകയുമില്ല.

33ാമത്തെ വയസിലാണ് സരസമ്മയ്ക്ക് ഭര്ത്താവിനെ നഷ്ടമാകുന്നത്. യുവാക്കളായിരിക്കെ രണ്ട് ആണ്മക്കള് വാഹനാപകടത്തില് മരിച്ചു. കൂലിപ്പണിയെടുത്ത് കെട്ടിയുയര്ത്തിയതാണ് ഈ രുചിപ്പുര. മന്ത്രി ജി.സുധാകരന് വരെ ഈ രുചി നുകരാന് എത്താറുണ്ട്. 81 ന്റെ യാതോരു അവശതകളും സരസമ്മയ്ക്കില്ല. എല്ലായിടത്തും തന്റെ കണ്ണ് എത്തും. ചോറും വിളമ്പിയും വെള്ളം ഒഴിച്ചും പണം വാങ്ങിയും പാത്രം കഴുകിയും അങ്ങിനെ അങ്ങിനെ. ഇത് ജീവിക്കാനുള്ള കച്ചവടമാണ്. ഈ നന്മയുടെ വിറ്റുവരവിന് ജി.എസ്.ടി ബാധകമല്ല..

One thought on “കക്കയിറച്ചിയും മത്തി വറുത്തതും കൂട്ടി ഊണ്; വില വെറും 30 രൂപ…

  • November 24, 2017 at 4:19 am
    Permalink

    ഒരുനേരത്തെ അന്നം( ഭക്ഷണം) കൊടുക്കുക .പ്രതിഫലം ഒന്നും പ്രതീക്ഷികാതെ ജീവിക്കാൻ വേണ്ടി മാത്രമെന്നു പറയുപ്പോൾ അവർ ദൈവത്തിനു തുല്ല്യമാണു.

    Reply

Leave a Reply

Your email address will not be published. Required fields are marked *