ഒരുവര്‍ഷമായി ലിവിങ് ടുഗദര്‍ ജീവിതം…ശേഷം കൊലപാതകം

ഒരു വർഷം യുവാവും യുവതിയും ഒരുമിച്ചു താമസിച്ചു. തുടര്‍ന്നു യുവതി ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി വഴിയില്‍ ഉപേക്ഷിച്ചു. കൊലപാതകത്തെ അപകടമരണമെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഗണപതിപുര മെയിന്റോഡില്‍ മുത്തുരാജിന്റെ മരണത്തില്‍ ഇയാളുടെ അമ്മയുടെ പരാതിയില്‍ പോലീസ് അസ്വഭാവിക മരണത്തിനു കേസ് എടുക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ 26കാരനായ മുത്തുരാജിനെ കൊലപ്പെടുത്തിയതാണ് എന്നു തെളിയുകയായിരുന്നു.

ഇയാളോടൊപ്പം വിവാഹം കഴിക്കാതെ കഴിഞ്ഞ ഒരുവര്‍ഷമായി താമസിച്ചിരുന്ന 30 കാരിയായ യുവതി കൊലപ്പെടുത്തിയതാണ് എന്നു തെളിഞ്ഞു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ. കൊല്ലപ്പെട്ട മുത്തുരാജ് ബസ് കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ് ഒരു വര്‍ഷമായി മുത്തുരാജും സുനന്ദഭായി എന്ന യുവതിയും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചു വരിയാണ്. ഇതിനിടയില്‍ ഇവര്‍ പരസ്പരം തെറ്റി. തുടര്‍ന്നു യുവതി ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി വഴിയില്‍ ഉപേക്ഷിച്ചു. മദ്യ ലഹരിയില്‍ വീണതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത് എന്ന് പോലീസിനെ തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മരണം സംഭവിച്ചതു ശ്വാസം മുട്ടിയാണ് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് ഒപ്പം താമസിച്ച സ്ത്രീയാണ് എന്നു കണ്ടെത്തി.

സുനന്ദയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ പോലീസ് ഇവരെ നീരീക്ഷിക്കുകയായിരുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ അവസാനമായി സംസാരിച്ചത് ഈ യുവതിയോടാണ് എന്നു കണ്ടെത്തി. തുടര്‍ന്നു മൃതദേഹം കിട്ടിയ സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ യുവതി കുടുങ്ങുകയായിരുന്നു. നൈലോണ്‍ കയര്‍ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയില്‍ കൊണ്ടു വന്ന് ഇടുകയായിരുന്നു എന്നു യുവതി പറയുന്നു. മുത്തുരാജ് തന്നെ നിരന്തരം സംശയിച്ചിരുന്നു എന്നും ഇതിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നു എന്നും ഇതു സഹിക്കാന്‍ കഴിയാതെയാണു കൊലപ്പെടുത്തിയത് എന്നും യുവതി പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *