ഏത്തപ്പഴം വിളയിച്ചത് എങ്ങനെ ഉണ്ടാക്കാം

ഏത്തക്ക പഴുത്തത് – മൂന്നെണ്ണം
പഞ്ചസാര – 3 ടേബിള്‍ ടിസ്പൂണ്‍
നെയ്യ് – ഒന്നര ടിസ്പൂണ്‍
ഏലക്കായ പൊടിച്ചത് – നാല് ടിസ്പൂണ്‍
തേങ്ങപ്പാല്‍ (തലപ്പാല്‍) – മൂന്നു ടേബിള്‍ ടിസ്പൂണ്‍
ഉണക്ക മുന്തിരി – ആവശ്യത്തിനു
കശുവണ്ടി – ആവശ്യത്തിനു

ഉണ്ടാക്കുന്നവിധം
ആദ്യം തന്നെ ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയെടുക്കുക

അടുത്തതായി ഒരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി മാറ്റിവയ്ക്കാം

അതിനുശേഷം ഈ നെയ്യിലെയ്ക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ടു ഒന്ന് വഴറ്റുക അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക . ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക ( പഞ്ചസാര ഉരുകി ചേരണം അതുവരെ ഇളക്കുക)

നല്ല ബ്രൌണ്‍ നിറമായാല്‍ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കാം .

Leave a Reply

Your email address will not be published. Required fields are marked *