എന്റെ കാര്യങ്ങളെല്ലാം യൂസഫലിക്ക് അറിയാം” പ്രമുഖ വ്യവസായി യൂസഫലിയെ കുടുക്കാൻ സരിതയുടെ നീക്കം

സരിത വീണ്ടും കേരള രാഷ്ട്രീയത്തിൽ ഒരു വൻ പൊട്ടിത്തെറിക്കായി ചരടുവലികൾ നടത്തുന്നതായി റിപോർട്ടുകൾ. പ്രവാസി വ്യവസായി എം.എം യൂസഫലിയെ കേസിൽ കുടുക്കാൻ വൻ നീക്കം നടത്തുന്നു. സരിതയ്ക്ക് പിന്നിൽ ഇതിനായി വൻ നീക്കവും സഹായവും നല്കുന്ന ഒരു വൻ ശക്തി തന്നെ രംഗത്തുണ്ട്.

സരിത എം.എ യൂസഫലിക്കെതിരേ പോലീസിൽ എഴുതി തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് നല്കും എന്ന് പറയുന്നു.മുമ്പ് എം.എ യൂസഫലിയുടെ ബിസിനസിന്റെ ഇടനിലക്കാരിയും സർക്കാരിൽ മധ്യവർത്തിയുമായി നിന്നതും സരിതയായിരുന്നു എന്നു പുറത്തുവന്നിരുന്നു.

കൊച്ചിന്‍ തുറമുഖ ട്രസ്റ്റിന്റെ ഭൂമിയടക്കം യൂസഫലിക്ക് കൈമാറ്റം ചെയ്തതില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് താനാണെന്നും അതിനു പകരമായി തന്റെ സോളാര്‍ വ്യവസായത്തിന് പണം നല്‍കാമെന്നു യൂസഫലി ഉറപ്പ് നല്‍കിയിരുന്നുവെന്നുമാണ് സരിത പറഞ്ഞിരുന്നത്.

ഈ സംഭവം ഇപ്പോൾ ആരൊക്കെയോ ചേർന്ന് പൊടിതട്ടിയെടുക്കുന്നു.ഉമ്മൻ ചാണ്ടിക്കും യൂസഫലിക്കും ഇടയിൽ ചില സാമ്പത്തിക ഇടപാടുകൾക്ക് സരിത മധ്യവർത്തിയായത്രേ. പുതിയ നീക്കങ്ങൾക്ക് പിന്നിൽ ബ്ലാക്ക്മെയിൽ ആണോ അതോ എം.എ യൂസഫലിയുടെ എതിരാളികളാണോ എന്നും വ്യക്തമല്ല.ലൂലു ഗ്രൂപ്പ് ചെയര്‍മാന്‍ എ.എ. യൂസഫലിയുടെ പേരിനു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പിസി ജോര്‍ജ്ജി പേരും ഉണ്ട്.

ഉമ്മന്‍ ചാണ്ടിക്കെതിരേയും കെ.ബി. ഗണേഷ് കുമാറിനെതിരേയും മൊഴി നല്‍കിയാല്‍ തനിക്കു രണ്ടു കോടി രൂപ നല്‍കാമെന്നു പി.സി. ജോര്‍ജ് വാഗ്ദാനം ചെയ്‌തെന്നാണു സരിത പറയുന്നത്.ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയും പി.സി. ജോര്‍ജും തമ്മില്‍ സഹകരിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുളള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത് പി.സി. ജോര്‍ജായിരുന്നുവെന്നുമാണു സരിതയുടെ മറ്റൊരു പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *