എന്താണു ബ്രോക്കൊളി

ബ്രസിക്കേസിയേ എന്ന കാബേജ് കുടുംബത്തിൽപ്പെട്ട സസ്യമാണ് ബ്രോക്കൊളി. പച്ചനിറത്തിൽ ഇടതൂർന്നു സ‌മൃദ്ധമായി ചെറുമരങ്ങളെന്നു തോന്നുംവിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇതേ സസ്യകുടുംബത്തിൽപ്പെട്ട കോളീഫ്ലവറുമായി ബ്രോക്കൊളിക്ക് സാമ്യമുണ്ട്. എന്നാൽ കോളീഫ്ലവറിന്റെ തലഭാഗം വെള്ളനിറത്തിലാണ്. ബ്രോക്കൊളിയും കോളീഫ്ലവറും ഇടകലർത്തിയ ബ്രോക്കീഫ്ലവർ എന്ന സങ്കരസസ്യവും നിലവിലുണ്ട്.

ബ്രോക്കൊളി പ്രധാനമായും ഇറ്റാലിയൻ സസ്യമാണ്.ശൈത്യ കാലാവസ്ഥയിൽ വളരുന്ന സസ്യമാണ് ബ്രോക്കൊളി. ഉഷ്ണമേഖലയിൽ ഇവ വളരുക പ്രയാസമാണ്.

പാശ്ചാത്യർക്ക് ഏറെ പ്രിയപ്പെട്ട സസ്യാഹാരമാണിത്. ഇവയുടെ പൂത്തലകൾ വേവിച്ചോ വേവിക്കാതെയോ ഭക്ഷിക്കുന്നു. അർബുദത്തെ ചെറുക്കാൻ സഹയാകമാകുന്ന സൾഫറാഫെയ്ൻ, ഇൻഡോൾസ് എന്നീ പോഷകങ്ങൾ ബ്രോക്കൊളിയിലുണ്ട്. ബ്രോക്കൊളിയും തക്കാളിയും ഇടകലർത്തിയ ഭക്ഷണം ശീലമാക്കുന്നത് സ്തനാർബുദത്തെ ചെറുക്കുന്നതിനു സഹായകമാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ബ്രോക്കൊളിയില്‍ ജീവകം സി, കെ, ബീറ്റ കരോട്ടിൻ തുടങ്ങി നിരവധി ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നു.ബ്രോക്കോളി ധാതുക്കൾ അടങ്ങിയിട്ടുണ്ട് – ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയവ .ഡോക്ടർമാർ ഹൃദയവും നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾക്ക് ബ്രോക്കോളി ഉപയോഗിക്കാന്‍ ശുപാർശ ചെയ്യാറുണ്ട്. ബ്രോക്കൊളി പ്രധാനപ്പെട്ട നേട്ടം അതിന്റെ കുറഞ്ഞ കലോറി ആണ് – 100 ഗ്രാമിന് 30 കിലോ കലോറി .ഇന്ന്, യൂറോപ്പില്‍ ഒരു വർഷം ബ്രോക്കോളി ഏകദേശം 70 ടൺ ബ്രോക്കൊളി ഉപയോഗിക്കുന്നുണ്ട്.കേരളത്തിൽ ഇടുക്കി മേഖലകളിൽ ഇത് ഉല്പാദിപ്പിക്കുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *