ഊണും ചിക്കൻ കറിയും വില 10 രൂപ ; അത്ഭുതം നെടുമ്പാശേരിയിൽ

കൊച്ചി:ഭക്ഷണക്കാര്യത്തിൽ നെടുമ്പാശേരി എയർപോർട്ടിലെ തൂപ്പുകാരുൾപ്പെടെയുള്ള 7500 -റോളം കരാർ തൊഴിലാളിൾക്ക് ഇനി വേവലാതി വേണ്ട.രാജ്യത്ത് ഒരിടത്തും കിട്ടാത്ത വിലക്കുറവിൽ ഭക്ഷണം നൽകിയാണ് സീയാൽ ഇവരുടെ വയറും മനസും നിറക്കുന്നത്.ഇക്കാര്യത്തിൽ പുറമേനിന്നുള്ളവരോടും എയർപോർട്ട് അതോററ്റിക്കുള്ളത് മൃതുസമീപനമെന്ന് ഇവിടുത്തെ ചിത്രശലഭ റസ്റ്റോറന്റിലെ വിലവിവരപ്പട്ടിക വ്യക്തമാക്കുന്നു
12500 ചതുരശ്ര അടി വിസ്തീർത്തിൽ ചിത്രലഭത്തിന്റെ ആകൃതിയിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സിയാൽ ഒരുക്കി നടത്തിപ്പുകാർക്ക് നൽകുകയായിരുന്നു.നിലവിലെ വ്യവസ്ഥകൾ പ്രകാരം എട്ടുലക്ഷം രൂപമുതൽ 10 ലക്ഷം രൂപവരെ ഇതിന് വാടക വാങ്ങാമെന്നിരിക്കെ ഒരു രൂപ പോലും വാങ്ങാതെയാണ് എയർപോർട്ട് മാനേജ്‌മെന്റ് ഹോട്ടൽ നടത്തിപ്പ് അങ്കമാലിയിലെ ചില്ലീസ് ഹോട്ടൽ നടത്തിപ്പുകാർക്ക് കൈമാറിയിട്ടുള്ളത്.
ജീവനക്കാർക്കും വന്നുപോകുന്നവർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകണമെന്ന വ്യവസ്ഥയിലാണ് എയർപോർട്ട് അധികൃതർ വാടക ഒഴിവാക്കി ഹോട്ടൽ നടത്തിപ്പിന്റെ കരാർ ഉറപ്പിച്ചിട്ടുള്ളത്. ഊണിന് 55,ചായക്ക് 10, കടിക്ക് 10 എന്ന് തുടങ്ങി അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും വിലമാത്രമേ ഇവിടെ പുറമേ നിന്നെത്തുന്നവരിൽ നിന്നും ഈടാക്കുന്നുള്ളു.
തൊഴിലാളികൾക്ക് ,ചായക്ക് 1 രൂപ,ഊണിന് 5 രൂപ ചിക്കൻ കറിക്ക് 5 രൂപ ,മീൻ കറിക്ക് 10 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്.മറ്റ് സെപ്ഷ്യൽ വിഭാഗങ്ങൾക്കും ഇക്കൂട്ടർക്ക് കാര്യമായ ഇളവ് ലഭിക്കും.എയർപോർട്ട് അധികൃതർ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡുള്ളവർക്കാണ്് ഇത്തരത്തിൽ വിലക്കിഴിവ് ലഭിക്കുക.കഴിഞ്ഞ ദിവസം സിയാൽ മാനേജിങ് ഡയറക്ടർ വി. ജെ. കുര്യനാണ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
രാജ്യാന്തര ടെർമിനലായ ടി-3യുടെ മുൻവശമാണ് റസ്റ്റോറന്റ് സ്ഥാപിച്ചിട്ടുള്ളത്.12,000 ചതുരശ്രയടി വിസ്തീർണമുള്ള ഭക്ഷണശാല മൂന്നേമുക്കാൽ കോടിയോളം രൂപ ചെലവിട്ടാണ് പണികഴിപ്പിച്ചത്. ഇരുന്നൂറിലധികം പേർക്ക് ഇരിക്കാം. ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ സിയാലാണ് നൽകിയത്. ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുകയെന്ന് ലക്ഷ്യത്തോടെയാണ് ടെൻഡർ വിളിച്ച് നടത്തിപ്പുകാരെ കണ്ടെത്തിയത്.
ടെർമിനലിനകത്ത് ഒരുചായയും കടിയും കഴിച്ചാൽ മുന്നൂറ് രൂപയോളം രൂപ ചിലവുവരുന്നിടത്താണ് തൊട്ടുടത്ത് വിലക്കുറവിന്റെ ഭക്ഷണ ശാലപ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.ആവശ്യക്കാരുടെ എണ്ണം ദിനം പ്രതി കൂടിവരുന്നത് നടത്തിപ്പുകാരുടെ നെഞ്ചിടിപ്പും വർദ്ധിച്ചിട്ടുണ്ട്്്.അനുദിനം വർദ്ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന എങ്ങിനെ തരണം ചെയ്യുമെന്ന ചിന്തയിലാണിപ്പോൾ ഇക്കൂട്ടർ

Leave a Reply

Your email address will not be published. Required fields are marked *