ഉമ്മന്‍ ചാണ്ടി കാലുകള്‍ തടുവിക്കും ; ജോസ് കെ മാണിക്ക് പ്രകൃതി വിരുദ്ധം ചെയ്യാന്‍ താല്‍പര്യം ; വീണ്ടും ഞെട്ടിപ്പിക്കുന്ന സരിത

കൊച്ചി:ഉമ്മൻ ചാണ്ടി കാലു വേദന എന്നു പറഞ്ഞ് കാലുകൾ തിരുമിപ്പിക്കുകയായിരുന്നു. കാലുകൾ തിരുമുകയും പിന്നീട് നിർബന്ധിപ്പിച്ച് ശാരീരിക പീഢനം നടത്തുകയും ചെയ്തു. ഉമ്മൻ ചാണ്ടിക്കെതിരേ സരിതയുടെ ആരോപണം ഇതായിരുന്നു.2012 ലാണ് താൻ ക്ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. അത്തരം ഒരാളിൽ നിന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അക്കാലത്ത് കമ്പനി പ്രതിസന്ധിയിൽ നിൽക്കുകയയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആൾക്കാരെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഉമ്മൻ ചാണ്ടി പറയുന്ന ഓഡിയോയും, ശാരീരിക പീഢനം നടത്തുന്നതിന്റെ വീഡിയോയും ഉണ്ട്. ആയത് തന്റെ ലാപ്ടോപ്പിലും പെൻ ഡ്രൈവിലും ഉണ്ടായിരുന്നു. പിന്നീടിതെല്ലാം പോലീസ് കൊണ്ടുപോയി നശിപ്പിച്ചു. മാത്രമല്ല താൻ ഒളിപ്പിച്ചുവയ്ച്ച് സിഡി കോയമ്പത്തൂരിൽ നിന്നും മാറ്റുകയും ചെയ്തു. സരിത പറയുന്നു.

ഈ കാലത്ത് പിസി വിഷ്ണുനാഥ് മാനവിക യാത്രയ്ക്കായി തന്നിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ഘട്ടമായി ഒറ്റപ്പാലത്തും എറണാകുളത്തുമായി രണ്ടുലക്ഷം രൂപ നൽകി. ബെന്നി ബഹന്നാൻ പാർട്ടി ഫണ്ടായി അഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. മോൻസ് ജോസഫുമായും അടുത്ത ബന്ധം നിലനിർത്തിയിരുന്നതായി പറയുന്നു.നിയമം പ്രകാരം സ്ത്രീയുടെ ഗൗരവമായ പരാതിയിൽ ഉമ്മൻ ചാണ്ടിയേ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യേണ്ടിവരും. എന്നാൽ അതിനു മുമ്പ് പോലീസ് ചോദ്യം ചെയ്ത് കേസിലേ തെളിവുകൾ ശേഖരിക്കണം.

സരിത ബലാൽസംഗ കേസിൽ പ്രതികളാകും, ചിലപ്പോൾ ജയിലിലേക്കും

ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അനിൽകുമാർ , ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടൂർ പ്രകാശ്, കെപി മോഹനൻ, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ മുൻ മന്ത്രിമാരും ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎൽഎമാരും കെസി വേണുഗോപാൽ, ജോസ് കെ മാണി, എംകെ രാഘവൻ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രി.

കണ്ണുർ മുൻ എംഎൽഎ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ബലാത്സംഗം ചെയ്തതായും ഡൽഹിയിൽ വച്ച് ജോസ് കെ മാണി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയതായും ഐജി പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ വച്ച് പീഡിപ്പിക്കുകയും ഫോണിലൂടെ അശ്ളീല സംഭാഷണങ്ങൾ നടത്തിയതായും കൊച്ചിൻ നഗരത്തിലെ മുൻ കമ്മീഷണർ എംആർ അജിത് കുമാർ അശ്ളീല ഫോൺ വിളികളും എസ്്എംഎസ് അയയ്ക്കലും നടത്തിയിരുന്നെന്നും ആരോപിക്കുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്ത മൂൻ പെരുമ്പാവൂർ ഡിവൈഎസ്‌പി കെ ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗിക വസതിയിൽ വച്ച് തന്നെ നിർബ്ബന്ധിതമായി ലൈംഗികതയ്ക്ക് വിധേയമാക്കിയെന്നും ആരോപിക്കുന്നു

നിയമ കൃത്യമായി നടപ്പാക്കിയാൽ ഇത്രയും ആളുകളേ ഉടൻ കസ്റ്റഡിയിൽ എടുക്കണം. സരിതയുടെ മൊഴി പ്രകാരം ഇവർകെതിരേ കേസെടുത്ത് റിമാന്റ് ചെയ്യണം. കേസിന്റെ വിചാരണ വേളയിൽ പ്രതികളുടെ ബാധ്യതയാകും കുറ്റം ചെയ്തില്ല എന്ന് തെളിയിക്കൽ. കാരണം സ്ത്രീ നിയമം പ്രകാരം കുറ്റകൃത്യം ചെയ്തില്ലെന്ന് തെളിയിക്കേണ്ടത് പ്രതികളുടെ ബാധ്യതയാണ്‌!.

വിവിധ പേജുകളിലായി ഇംഗ്ളീഷിൽ തയ്യാറാക്കിയിട്ടുള്ള പരാതിയിൽ കോഴ കൈപ്പറ്റലും വിവിധ ശാരീരിക മാനസീക പീഡനങ്ങളും ഗൂഢാലോചനയും തെളിവുനശിപ്പിക്കലുകൾക്കും പുറമേ പൊലീസ് ഉന്നതർ തന്റെ പണവും പണ്ടവും ആധുനിക ഉപകരണങ്ങൾ മോഷ്ടിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ സരിത ആരോപിച്ചിട്ടുണ്ട്. ഈ പരാതിയിൽ പറയുന്നവർക്കെതിരെയെല്ലാം കേസുവരും. ഇതിൽ പീഡനക്കുറ്റം ആരോപിച്ചവർക്കെതിരെ ബലാത്സംഗക്കേസും.

ജിക്കുമോൻ, സലിംരാജ്, ടെന്നിജോപ്പൻ, തോമസ് കുരുവിള എന്നിവർക്കെല്ലാം ടീം സോളാർ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകൾ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാൽ അന്വേഷണം വന്നപ്പോൾ ഇവരെല്ലാം രക്ഷപ്പെടുകയും താൻ ബലിയാടാകുകയും ചെയ്തു. എല്ലാ തെളിവുകൾ നശിപ്പിക്കാനും സാക്ഷിമൊഴികൾ വഴിതിരിച്ചുവിടാനും ഗൂഢാലോചന നടത്തിയത് ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും ബെന്നി ബഹന്നാനും ചേർന്നായിരുന്നു. ബാലകൃഷ്ണപിള്ള, ശരണ്യമനോജ്, ഗണേശ്കുമാർ, പ്രദീപ് കുമാർ എന്നിവർ വഴി തന്റെ അമ്മ ഇന്ദിരയെ സമീപിക്കുകയും ചെയ്തു. ഇവരുടെ തുടർച്ചയായ ഭീഷണിയും സമ്മർദ്ദവും മൂലം മാതാവ് ഏറെ സമ്മർദ്ദം അനുഭവിക്കുകയും ചെയ്തു. തന്നെ ഇവർ കൊന്നുകളയുമോ എന്നായിരുന്നു ഭയപ്പെട്ടത്. എന്നാൽ ഇതിനിടയിൽ കോടതി വഴി താൻ വിവരം ജനങ്ങളിൽ എത്തിച്ചുവെന്നും സരിത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *