ഉപ്പും മുളകും മുടങ്ങാതെ കാണുന്ന ആളാണ്‌ മമ്മുക്ക – ബിജു സോപാനം !!

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സീരിയലായ ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ താരമാണ് ബിജു സോപാനം. മറ്റു സീരിയൽ നടന്മാരിൽ നിന്ന് വ്യത്യസ്‍തനായ ബിജു സ്വാഭാവിക നർമ്മം കൊണ്ടാണ് നമ്മെ കിഴക്കടക്കിയത്. ബാലു എന്ന കുട്ടിക്കളി ഉള്ള കഥാപാത്രം കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ്. ഒരു പക്ഷേ ഇപ്പോൾ നിലവിലുള്ള സീരിയലുകളിൽ ഏറ്റുവും ജനപ്രിയമായ സീരിയൽ ആണ് ഉപ്പും മുളകും. ഏറെ ആരാധകർ ഉണ്ട് ഈ മിനിസ്ക്രീൻ താരത്തിന്.

എന്നാൽ ഏറെ ആരാധകരുള്ള ബിജു സോപാനം എന്ന ഈ മിനിസ്ക്രീൻ താരത്തിന്റെ ഇഷ്ട നടൻ നമ്മുടെ മമ്മുക്കയാണ്. കാവാലം നാടക കളരിയുടെ വിശാലതയിൽ നിന്ന് മലയാളികളുടെ മിനിസ്‌ക്രീനിലേക്ക്‌ വന്ന ബിജു സോപാനം ആദ്യ അഭിനയിച്ച ചിത്രം മമ്മുക്കയുടെ രാജമാണിക്യം ആയിരുന്നു. തന്റെ ഇഷ്ട നടനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഉണ്ടായ അനുഭവം ബിജു കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ഉപ്പും മുളകും സീരിയൽ മമ്മുക്ക സ്ഥിരമായി കാണാറുണ്ടെന്നും ബിജു പറയുന്നു. മമ്മുക്കയുടെ സന്ദഹാസഹചാരി ജോർജേട്ടൻ വഴി തന്നെ അദ്ദേഹം തിരക്കിയെന്നും അങ്ങനെ താൻ അദ്ദേഹത്തെ കാണാൻ പോകുകയും ചെയ്തു. മമ്മുക്കയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചുവെന്ന് ബിജു പറയുന്നു.

മിനി സ്ക്രീനിലെ പ്രേക്ഷകരുടെ ഈ ഇഷ്ട താരത്തിന് ഇപ്പോൾ ധാരാളം സിനിമകളിൽ അവസരം ലഭിക്കുന്നുണ്ട്. മഞ്ജു വാരിയർ ചിത്രമായ c/o സൈറ ബാനുവിലും ലെച്ചമി എന്ന ചിത്രത്തിലും ബിജു ശ്രദ്ധയ വേഷം അഭിനയിച്ചുരുന്നു. 22 വർഷമായി കാവാലം നാരായണൻ പണിക്കരുടെ ശിഷ്യനായിരുന്ന ബിജു അദ്ദേഹം മരിച്ചതിന് ശേഷവും മാധ്യവ്യാഴം എന്ന നാടകം കോഴിക്കോട് അവതരിപ്പിച്ചിരുന്നു. സീരിയലും നാടകവും, സിനിമയും ഒരുമിച്ച് കൊണ്ട് പോകാൻ ഈ നടൻ ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *