ഈ സിനിമക്ക് ശേഷം മറ്റ് സിനിമകളിൽ മഞ്ജുവിനെ ആരും കണ്ടില്ലെങ്കിലും ഇപ്പോൾ…….:

തിരുവനന്തപുരം: നിവിൻ പോളിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായ ആക്ഷൻ ഹീറോ ബിജുവിലെ ഓട്ടോക്കാരനും ഷേർളിയും തമ്മിലുള്ള സ്റ്റേഷനിലെ പരാതി പറച്ചിലും പ്രണയ രംഗവും അധികമാരും മറക്കാൻ ഇടയില്ല. സാജൻ പള്ളുരുത്തിയുടെ ഓട്ടോക്കാരനും ഷേർളി എന്ന കഥാപാത്രവുമായി എത്തിയ മഞ്ചുവാണിയും തമ്മിലുള്ള രംഗം തീയറ്ററുകളിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. കറുത്ത നിറവും തടിച്ച ശരീരവുമുള്ള മഞ്ജുവാണി അഭിനയിച്ച് പ്രതിഫലിപ്പിച്ച ഷേർളിയെന്ന കഥാപാത്രത്തെക്കുറിച്ച് കാമുകനോട് നിവിൻ പോളി പറയുന്ന ഡയലോഗുണ്ട്. ഇവളെപ്പോലൊരു പെണ്ണിനെ പ്രേമിച്ചതിന് നിനക്ക് രണ്ടടി കൂടുതൽ തരേണ്ടതാണ്. നിവിൻപോളിയുടെ ഈ ഡയലോഗ് സോഷ്യൽ മീഡിയയിലൊക്കെ വ്യാപകമായ വിവാദത്തിന് തിരികൊളുത്തിയിരുന്നു. റേസിസ്റ്റ് കമന്റാണിതെന്ന അഭിപ്രായം പലരും പറഞ്ഞു. എന്നാൽ, ഹിറ്റായ ഈ രംഗം മഞ്ജു വാണിയുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.
ഈ സിനിമക്ക് ശേഷം മറ്റ് സിനിമകളിൽ മഞ്ജുവിനെ ആരും കണ്ടില്ലെങ്കിലും ഇപ്പോൾ വിനീത് ശ്രീനിവാസൻ നായകനാവുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിനിമ റിലീസിങ് ഒരുങ്ങുമ്പോൾ മഞ്ജുവും ഏറെ പ്രതീക്ഷയിലാണ്. ആക്ഷൻ ഹീറോ ബിജുവിനു ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമാണ് ആന അലറലോടലറൽ. കോമഡിയാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ശക്തമായ കഥാപാത്രമായാണ് അഭിനയിക്കുന്നത്. സ്‌നേഹലതയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.- മഞ്ജു സിനിമാ മംഗളത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *