ഇവർക്കിടയിൽ വർഗീയതയില്ല ; ഹിന്ദു വനിതയുടെ വിവാഹം നടത്തിയത് മുസ്ലീമുകള്‍

മാല്‍ഡ: പ്രണയ വിവാഹങ്ങളെ പോലും ‘തിമിരം’ ബാധിച്ച കണ്ണിലൂടെ മാത്രം ദര്‍ശിക്കുന്നവര്‍ക്ക് കണ്ടു പഠിക്കാന്‍ ഇതാ ബംഗാളില്‍ നിന്നും ഒരു സ്‌നേഹ കാഴ്ച . .

മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന മനുഷ്യര്‍ക്ക് മാതൃക ആകുകയാണ് ബംഗാളിലെ മുസ്ലീം സമൂഹം.

വെസ്റ്റ് ബംഗാളിലെ ഒരു ഗ്രാമത്തില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിനായി അവിടുത്തെ മുസ്ലീം കുടുംബങ്ങളാണ് ഒന്നിച്ചു ചേര്‍ന്നത്.

600 മുസ്ലീം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ അകെ 8 ഹിന്ദു കുടുംബങ്ങള്‍ മാത്രമാണുള്ളത്.

മാല്‍ഡ ജില്ലയിലെ ഖാന്‍പുര്‍ ഗ്രാമത്തിലെ ഹിന്ദു പെണ്‍കുട്ടിയെ സംബന്ധിച്ച് ഇത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.

ഗ്രാമത്തിലെ ഹിന്ദു കുടുംബമായ തൃജില്‍ ചൗധരിയുടെ മകള്‍ സരസ്വതിയുടെ വിവാഹത്തിനാണ് പ്രാദേശിക മദ്രസയുടെ ഹെഡ്മാസ്റ്ററായ മോട്ടിയൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ മുസ്ലീമുകള്‍ പണം നല്‍കി സഹായിച്ചത്.

സരസ്വതിയുടെ അച്ഛന്‍ തൃജില്‍ ചൗധരി മൂന്ന് വര്‍ഷം മുന്‍പാണ് മരണപ്പെടുന്നത്. ഭാര്യയും,അഞ്ച് പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെടുന്ന കുടുംബത്തിന് ആശ്രയിക്കാന്‍ വേറെ ആരുമില്ലായിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ദുരിതത്തിലാണ് ഈ കുടുംബം ജീവിച്ചിരുന്നത്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി വരന്റെ കുടുംബം ആവശ്യപ്പെട്ട തുക കണ്ടെത്തുന്നതിനായി സൗവാറിനി ബുദ്ധിമുട്ടിയിരുന്നുവെന്നും,പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അയല്‍ക്കാരോട് സംസാരിച്ച് അവളുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു.

തുടര്‍ന്ന് മുസ്ലിം കുടുംബങ്ങളില്‍ നിന്ന് പണം ശേഖരിക്കുകയും കല്യാണം നടത്തുകയും ചെയ്തു.

അവള്‍ ഞങ്ങളുടെ കൂടെ മകളാണെന്നും മതം ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും ഗ്രാമവാസികളായ മുസ്ലീമുകള്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *