ഇവരൊന്നും യഥാർഥ പുരുഷന്മാരല്ല: റിമ

മോശം പുരുഷന്മാരിൽ നിന്നും യഥാർഥ പുരുഷന്മാരെ രക്ഷിക്കണമെന്നും സ്ത്രീകൾ നല്ല പുരുഷന്മാർക്കൊപ്പം നിലയുറപ്പിക്കണമെന്നും നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ. നല്ലവനൊപ്പം എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് റിമ താരങ്ങളുടെ ആരാധകരെ ആക്രമിച്ചു കൊണ്ട് നിലപാട് വ്യക്തമാക്കിയത്.

റിമയുടെ കുറിപ്പിന്റെ സാരാംശം ഇങ്ങനെയാണ്

എന്റെ സുഹൃത്തായ ഫെബ്രുവരി 17ന് ക്രൂരമായ അക്രമണത്തിന് ഇരയാക്കപ്പെട്ട നടിയാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചു തന്നത്. അവൾ ഇപ്പോഴും തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുന്നും അറിയുന്നുമുണ്ട്

വളരെ കുറച്ച് പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതെന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്. നല്ലവരായ പുരുഷന്മാർക്ക് വേണ്ടി നാം സ്ത്രീകൾ നിലകൊള്ളണം. അവരെ രക്ഷിക്കണം.പുലിമുരുകൻ സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമർശിച്ചവർ മോഹൻലാലിനും സമൂഹത്തിലെ മറ്റുപുരുഷന്മാർക്കും നാണക്കേട് ഉണ്ടാക്കി. ലിച്ചിയെ കരയിച്ചവർരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാർക്കും അപമാനമുണ്ടാക്കി

ദിലീപ് ആണ് ക്വട്ടേഷൻ കൊടുത്തതെന്ന് പറഞ്ഞുവെക്കുന്ന ഈ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നവരും മറ്റുപുരുഷന്മാർക്ക് നാണക്കേട് ആണ്. ഇതാണ് ഹീറോയിസം എന്നുവിശ്വസിക്കുന്ന ഇക്കൂട്ടരിൽ നിന്നും യഥാർത്ഥ പുരുഷന്മാരെയും പുതുതലമുറയെയും രക്ഷപ്പെടുത്തണം. ജയിലിന് പുറത്ത് മധുരം വിളമ്പുന്നവരോ ഇതുപോലെ ഫെയ്ക്ക് പ്രൊഫൈലുകൾ ഉള്ള ഭീരുക്കളോ യഥാർത്ഥ പുരുഷന്മാർ അല്ല. ഇങ്ങനെയുള്ളവരോടൊപ്പം സുഹൃത്തുക്കളാകാനോ സ്നേഹിക്കാനോ അവർക്കൊപ്പം ജീവിതം നയിക്കാനോ സാധിക്കില്ല. ഇവരിൽ നിന്ന് നാം വരും തലമുറയെ രക്ഷപെടുത്തണം. റിമ കുറിച്ചു

ദിലീപിന് ജാമ്യം ലഭിച്ച ശേഷം ഇതാദ്യമായാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആദ്യം മുതൽ നില കൊണ്ട റിമ ഒരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്. ആരാധകനെ ബുദ്ധിശൂന്യരെന്ന് പറഞ്ഞ് കടന്നാക്രമിക്കുന്ന കുറിപ്പ് വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്കു വഴി വച്ചേക്കാം

Leave a Reply

Your email address will not be published. Required fields are marked *