ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കുക നിങ്ങൾ ഈ തട്ടിപ്പിന് ഇരയാവരുത്

ഇരുചക്രവാഹനങ്ങൾക്കൊപ്പം നൽകേണ്ട സൗജന്യസാധനങ്ങളുടെ പേരിൽ വാഹനഡീലർമാരുടെ തട്ടിപ്പ്. സൗജന്യമായി കിട്ടേണ്ട സാധനങ്ങൾക്ക് ഉപഭോക്താവ് നൽകേണ്ടി വരുന്നത് 1500 രൂപ വരെ. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മോട്ടോർവാഹനവകുപ്പും തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ്.

സംസ്ഥാനത്ത് ഓരോ വർഷവും പുറത്തിറങ്ങുന്ന ആകെ വാഹനങ്ങളുടെ 60 ശതമാനവും ഇരുചക്രവാഹനങ്ങളെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ കണക്ക്.

വാഹനം വാങ്ങുമ്പോൾ ഹെൽമെറ്റ് ,സാരിഗാർഡ്, ഹാൻഡ് ഗ്രിപ്പ്, സൈഡ് മിറർ എന്നിവയെല്ലാം ഉടമസ്ഥന് വാഹന നിർമ്മാതാക്കൾ സൗജന്യമായി നൽകണം. എന്തൊക്കെ നൽകണമെന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

പല ഡീലര്‍മാരും മോട്ടോര്‍ വകുപ്പിന് നല്‍കുന്ന ഫോമില്‍ നേരത്തെ തന്നെ ഇത്തരം സാധനങ്ങള്‍ കൈപ്പറ്റിയതായി ഒപ്പിട്ടു വാങ്ങിക്കാറാണ് പതിവ്. പുതിയ വാഹനം ഇറക്കുന്നതിന്റെ ത്രില്ലില്‍ പലരും ഇത് ശ്രദ്ധിക്കാരും ഇല്ല.

സൗജന്യമായി കിട്ടുന്ന സാധനങ്ങളുടെ പട്ടികയും ,റജിസ്ട്രേഷൻ തുകയും ഉപഭോക്താവിനെ അറിയിക്കുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും ചട്ടമുണ്ട്. ഇത് ഉറപ്പുവരുത്തേണ്ട ചുമതല മോട്ടോർ വാഹന വകുപ്പിനുമുണ്ട്. പക്ഷെ ആരും ഇതൊന്നും പാലിക്കുന്നില്ലെന്ന് മാത്രം

Leave a Reply

Your email address will not be published. Required fields are marked *