ഇരട്ടി ഭാഗ്യം..!ലോട്ടറിക്ക്‌ സമ്മാനം നേടിയതറിയുന്നത്‌ വർഷം ഒന്നു കഴിഞ്ഞ്‌,ടിക്കറ്റ്‌ കാലാവധി തീരുന്നതിനു 2 ദിവസം മുൻപ്‌

ന്യുജഴ്‌സി: ലോട്ടറിയെടുത്ത ശേഷം ഫലപ്രഖ്യാപനത്തിന്റെ അന്ന് പത്രം തുറന്ന് കുത്തിയിരിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ലോട്ടറിയെടുത്ത ശേഷം തന്റെ ഭാഗ്യം പരിശോധിക്കാന്‍ തയ്യാറാകാത്ത ന്യുജഴ്‌സി സ്വദേശി ജിമ്മി സ്മിത്ത് എന്ന 68ക്കാരന്റെ കഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്.

ഒന്നാം സമ്മാനമായ 2.40 കോടി രൂപ ജിമ്മിയുടെ ടിക്കറ്റിന് ലഭിച്ചെങ്കിലും വിവരം അറിയുന്നത് വര്‍ഷം ഒന്ന് കഴിയുമ്പോള്‍. അതും ടിക്കറ്റിന്റെ കാലാവധി തീരുന്നതിന് രണ്ട് ദിവസം മുന്‍പ്. ലോട്ടറി ടിക്കറ്റുകളടക്കമുള്ള മറ്റ് ബില്ലുകള്‍ കക്കൂസിനടുത്ത് തൂക്കിയിട്ടിരുന്ന പഴയ കോട്ടിനുള്ളിലാണ് ജിമ്മി സൂക്ഷിച്ചിരുന്നത്. വളരെ അവിചാരിതമായി കോട്ടിനുള്ളിലെ ടിക്കറ്റുകള്‍ പരിശോധിക്കുന്നതിനിടയിലാണ് പഴയ ടിക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. യാതൊരു പ്രതീക്ഷയുമില്ലാതെ ജിമ്മി ആ ടിക്കറ്റിന്റെ ഫലവും തിരഞ്ഞ് നോക്കി. എന്നാല്‍ സ്‌ക്രീനില്‍ തെളിഞ്ഞ നമ്പറും ടിക്കറ്റ് നമ്പറും ഒന്നാണെന്നറിഞ്ഞ ജിമ്മി പകച്ച് നിന്നു.

2.40 കോടി രൂപുടെ ഭാഗ്യവാന്‍ താനാണെന്നറിഞ്ഞ ജിമ്മി പിന്നീട് പരതിയത് ടിക്കറ്റിന്റെ കാലവധിയായിരുന്നു. വെറും രണ്ട് ദിവസങ്ങള്‍ കൂടി മാത്രമാണ് ടിക്കറ്റിന് വിലയുള്ളു എന്നറിഞ്ഞതും ജിമ്മി ഉടന്‍ ലോട്ടറി ഓഫീസിലേക്ക് പായുകയായിരുന്നു.

ലോട്ടറിയുടെ കാലാവധി 2017 മേയ് 25ന് ആയിരുന്നു അവസാനിക്കേണ്ടിയുരുന്നത്. എന്നാല്‍, മേയ് 23ന് അദ്ദേഹം ടിക്കറ്റ് കണ്ടെത്തിയത്. ഒരു വര്‍ഷത്തിന് ശേഷം ഭാഗ്യ ടിക്കറ്റ് കണ്ടെത്തിയത് അദ്ഭുതമായി തോന്നുന്നു എന്നായിരുന്നു ലോട്ടറി അധികൃതരുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *