ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ തേടി വന്നത് 14 രാജ്യങ്ങൾ. ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്.

ശത്രുതീരത്തുനിന്നു 300 കിലോമീറ്ററോളം അകലെനിന്നു
ശബ്ദാതിവേഗത്തിൽ പറന്നെത്തി കരയാക്രമണം നടത്താൻ കഴിവുള്ള ബ്രഹ്മോസ് ക്രൂസ് മിസൈൽ. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് പതിനാല് രാജ്യങ്ങൾ. ദുബായ് എയർഷോയിൽ ബ്രഹ്മോസ് മിസൈലും പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കും. ഇതിനു ശേഷം മറ്റു രാജ്യങ്ങൾക്കും വിൽക്കുമെന്നാണ് അറിയുന്നത്. കര, കടൽ, വായു എന്നീ മൂന്നു തലങ്ങളിൽ നിന്നും ബ്രഹ്മോസ് ഉപയോഗിക്കാൻ സാധിക്കും .വൻശക്തിപദത്തിലേക്കുള്ള ഇന്ത്യയുടെ ശക്തമായ ഒരു കാൽവയ്പു കൂടി. ഓടിക്കൊണ്ടിരിക്കുന്ന കപ്പലിൽനിന്നു തൊടുക്കുന്ന കരയാക്രമണ മിസൈലിന്റെ പരീക്ഷണ വിജയം ഇന്ത്യയുടെ വൻ സാങ്കേതിക നേട്ടമാണ്.

ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ നിർണായ പരീക്ഷണം ഈ മാസം തന്നെ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ ഇത് ആദ്യമായാണ് വ്യോമസേന പരീക്ഷിക്കുന്നത്. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിക്കുക. ഇന്ത്യൻ മഹാസമുദ്രത്തിലാണ് പരീക്ഷണം നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.
സുഖോയ് 30 എംകെഐയിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ ട്രയൽ ഡ്രോപ്പ് നേരത്തെ നടത്തി വിജയിച്ചിരുന്നു. ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈൽ ഉപയോഗിച്ച് നേരത്തെ തന്നെ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്. എൻജിൻ, സ്ഫോടന വസ്തുക്കൾ എന്നിവ ഇതിൽ ഉണ്ടായിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ സജ്ജീകരിച്ച ലക്ഷ്യത്തിലേക്കാണ് സുഖോയ് പോര്‍വിമാനത്തിൽ നിന്ന് ബ്രഹ്മോസ് വിക്ഷേപിക്കുക.
സുഖോയിൽ നിന്നു മിസൈൽ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മിസൈൽ വിക്ഷേപണത്തിനു ശേഷം എയർക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. യഥാർഥ വിക്ഷേപണത്തിനു മുൻപ് ഇക്കാര്യങ്ങൾ കൃത്യമായില്ലെങ്കിൽ അപകടങ്ങൾക്കു കാരണമാകാം.
ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്.
ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂർത്തിയായത്. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്. മിസൈൽ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാൻ സാധിച്ചില്ലെങ്കിൽ അപകടത്തിനു കാരണമാകാം. അതിനാൽ തന്നെ വരും ദിവസങ്ങളിലെ പരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *