ഇത് ‘ഫിറ്റ്’ ധോണി; ദയവു ചെയ്ത് വിരമിക്കാൻ പറയരുത്!!!

രാജ്കോട്ട് ∙ വീണ്ടും നിർഭാഗ്യത്തിന്റെ വേദിയായി മാറിയ രാജ്കോട്ടിലെ സൗരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ തോൽവി രുചിച്ചെങ്കിലും, ആരാധകരുടെ മനസ്സു നിറച്ച ചില നിമിഷങ്ങളും ഈ മൽസരം ബാക്കിവച്ചിരുന്നു. കഴിഞ്ഞ മൽസരത്തിൽ കിടിലൻ തുടക്കം സമ്മാനിച്ച് മോഹിപ്പിച്ച ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയും 11 റൺസിനിടെ പവലിയനിലേക്ക് മടങ്ങിയെങ്കിലും അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ തെളിവായി ക്രീസിൽ നിറഞ്ഞുനിന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ മറക്കുന്നതെങ്ങനെ. വെറും 42 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 65 റൺസെടുത്താണ് കോഹ്‍ലി മടങ്ങിയതും.

എന്നാൽ, ഈ മൽസരം ബാക്കിവയ്ക്കുന്ന ഏറ്റവും നിറമുള്ള ഓർമകളിലൊന്ന് മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുമായി ബന്ധപ്പെട്ടാണ്. തകർപ്പൻ പോരാട്ടം കാഴ്ചവച്ചാണ് ധോണി പുറത്തായതെന്നത് മറക്കന്നില്ല. അർഹിക്കുന്ന അർധസെഞ്ചുറിയും അദ്ദേഹത്തെ കൈവിട്ടിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *