ആര് എഴുതിയത് എന്ന് അറിയില്ല പക്ഷെ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി

(ആരെഴുതിയതാണ്ന്നറിയില്ല…
പക്ഷെ കണ്ണ് നിറഞ്ഞു…)

VS ന് 92 തികഞ്ഞു. സഖാവിന് ഒപ്പമുള്ള സമയത്ത് ഒരു കുസൃതി ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.” എങ്ങിനെയാണ് സഖാവിന് ഈശ്വരവിശ്വാസം ഇല്ലാതായത് ?”ചോദ്യം കേട്ട സഖാവ് കസേരയിലേക്ക് ചാരിയിരുന്ന് ഒരു നിമിഷം ആലോചനാ നിമഗ്നായി.പിന്നെ കുനിഞ്ഞിരുന്ന് താഴേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി….” അഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്.അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു.അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും.

ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി. പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു. ദുരിതത്തിനവസാനം മരിച്ചാൽ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും.(ആ ഭീകരത ഒന്നാലോചിച്ചു നോക്കൂ)എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി. ..
ഞാനന്ന് നന്നേ ചെറുപ്പം.അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ, അഛൻ പാടത്തെ വരമ്പത്ത് കൊണ്ടു പോകും.ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞു തരും.നോക്കിയാൽ പുര മാത്രം കാണാം.അമ്മ ഒരു പക്ഷെ ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും.”
ഒരു നിമിഷം സഖാവ് നിശബ്ദനായി.

പിന്നെ തുടർന്നു.”കുറെ കഴിഞ്ഞാൽ ഒന്നും മനസിലാവാതെ അഛനോടൊപ്പം തിരിച്ചു പോരും.അമ്മയുടെ അസുഖം മാറുവാൻ കരഞ്ഞ് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല.പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു. …

അഛൻ മാത്രമായിരുന്നു പിന്നെ ഏക ആശ്രയം.അഛൻ അമ്മയില്ലാത്ത കുറവ് കാണിക്കാതെ ഞങ്ങളെ നോക്കുമായിരുന്നു.അങ്ങിനെയിരിക്കെ ജ്വരം പിടിപെട്ട് അഛനും മരണക്കിടക്കിയിലായി.പേടിച്ച് വിറച്ച് ഉറക്കം വരാതെ ചുരുണ്ടു കിടന്ന് രാത്രി മുഴുവൻ അഛനെയെങ്കിലും തിരികെ തരണേ എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിക്കും.

പക്ഷെ,.
കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അഛനും പോയി. അന്നൊന്നും വിളി കേൾക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി.അറിയാതെ കണ്ണിൽ ഊറി വന്ന കണ്ണുനീർ കുമിള ചീമ്പി പൊട്ടിച്ച് ഞാനദ്ദേഹത്തിന്‍െറ കണ്ണിലേക്ക് നോക്കി.കനിലെരിയുന്ന കണ്ണിലെവിടാ കണ്ണുനീർ.ലാൽ സലാം.. ആരും ഇതൊരു രാഷ്ട്രീയ പോസ്റ്റ് ആയി കാണണ്ട നല്ലൊരു എഴുത്തു കണ്ടപ്പോൾ ഷെയർ ചെയ്തെന്നു മാത്രം

Leave a Reply

Your email address will not be published. Required fields are marked *