ആര്‍ഭാട ജീവിതത്തിനായി എെപി എസ്സുകാരി, വിജിലന്‍സ് ഓഫീസർ : തട്ടിപ്പ് ഹോബിയാക്കിയ യുവതിയെ പോലീസ് പൊക്കി

കോട്ടയം: ഐപിഎസുകാരിയെന്ന പേരിൽ വ്യോമസേന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനല്ലൂർ സ്വദേശിയായ കുക്കു നിവാസിൽ മോഹന്റെ മകൾ അഷിതയെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ഐപിഎസുകാരിയാണെന്നും, വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അഷിത ഇതുവരെ ആർഭാട ജീവിതം നയിച്ചിരുന്നത്. പാലക്കാട് വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന അഷിതയോടൊപ്പം അച്ഛനും അമ്മയുമുണ്ടായിരുന്നു. ഇതിനിടെയാണ് തലയാഴം സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥനോട് കള്ളം പറഞ്ഞ് വിവാഹം ചെയ്തത്.

വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്ന് കള്ളം പറഞ്ഞാണ് അഷിത അച്ഛനും അമ്മയ്ക്കുമൊപ്പം പാലക്കാട് വീട് വാടകയ്ക്കെടുത്ത് താമസിച്ചത്. പാലക്കാട്ടെ അയൽവാസിയുടെ മകനെയാണ് അഷിത തൻ്റെയൊപ്പം ഡ്രൈവറായും പിഎയായും നിയമിച്ചിരുന്നത്. ഡ്രൈവറുമായി പാലക്കാട്ടെ വിവിധ ചെക്പോസ്റ്റുകളിൽ കയറിയിറങ്ങുന്ന അഷിത ഒരിക്കലും ചെക്പോസ്റ്റിനോട് ചേർന്ന് വാഹനം നിർത്തിയിരുന്നില്ല

ചെക്പോസ്റ്റിന് മീറ്ററുകൾക്ക് അകലെ വാഹനം നിർത്തിയാണ് പരിശോധനയ്ക്കെന്ന പേരിൽ ഓഫീസുകളിലേക്ക് കയറിച്ചെല്ലാറുള്ളതെന്ന് ഡ്രൈവർ നൽകിയ മൊഴിയിൽ പറയുന്നു. ശമ്പളം ലഭിക്കുമ്പോൾ തിരികെ തരാമെന്ന് പറഞ്ഞ് ഡ്രൈവറായ അയൽവാസിയുടെ മകനിൽ നിന്നും മൂന്നു ലക്ഷത്തോളം രൂപയാണ് അഷിത തട്ടിയെടുക്കുകയും ചെയ്തു. 57,000 രൂപ മാസ ശമ്പളമുണ്ടെന്നാണ് അഷിത മറ്റുള്ളവരോട് പറഞ്ഞിരുന്നത്.

ഇത്തരത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവരിൽ നിന്ന് അഷിത പണം വാങ്ങിയിരുന്നു. ഇതിനിടെ ഐപിഎസ് ഓഫീസറാണെന്നു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ തലയാഴം സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥനെ അഷിത വിവാഹവും ചെയ്തു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി ആലത്തൂർ സ്വദേശി വൈക്കം പോലീസിൽ രാതി നൽകിയതോടെയാണ് അഷിതയുടെ തട്ടിപ്പുകൾ പുറത്തറിയുന്നത്.

തട്ടിപ്പ് പുറത്തായതോടെ ഭർത്താവായ വ്യോമസേന ഉദ്യോഗസ്ഥൻ വിവാഹത്തട്ടിപ്പിനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ അഷിതയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *