അർധരാത്രി കാമുകിയെ കാണാൻ മതിൽചാടിയെത്തി; യുവാവിനെ തല്ലിക്കൊന്നു: കാമുകനെ അറിയില്ലെന്നു കൈമലർത്തി കാമുകി

ബംഗളൂരു: കാമുകിയെകാണാൻ അർധരാത്രി മതിൽ ചാടിയെത്തിയ യുവാവ് നഗ്നനായി അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാമുകൻ കൊല്ലപ്പെട്ടതോടെ കാമുകിയും പ്ലേറ്റ് മാറ്റി. കൊല്ലപ്പെട്ട യുവാവിനെ അറിയില്ലെന്ന നിലപാടാണ് കാമുകി തീരുമാനിച്ചത്. ബംഗളൂരുവിലെ അക്‌സഞ്ചർ കമ്പനി ഉദ്യോഗസ്ഥനും ഭുവനേശ്വർ സ്വദേശിയുമായ പ്രണവ് മിശ്ര(28)യെയാണ് അജഞാതർ തല്ലിക്കൊന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തായ ബൽബീറിന്റെ വീട്ടിൽ നിശാപാർട്ടിക്കു ശേഷമാണ് പ്രണവ് മിശ്ര താമസ സ്ഥലത്ത് എത്തിയത്. പ്രണവ് നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്ന പ്രണവ് കാമുകിയുമായി ഇടയ്ക്ക് ഫോണിൽ സംസാരിച്ചു. താൻ ഉടൻ വീട്ടിലെത്തുമെന്നും, തന്നെ കാത്തിരിക്കണമെന്നും പ്രണവ് കാമുകിയ്ക്കു നിർദേശവും നൽകിയിരുന്നു.
തന്റെ ബൈക്കിൽ കാമുകിയുടെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ച പ്രണവിനെ താമസ സ്ഥലം മുതൽ രണ്ടു പേർപിൻതുടർന്നിരുന്നതായാണ് സൂചന ലഭിക്കുന്നത്. കാമുകിയുടെ വീടിനു സമീപമെത്തി മതിൽ ചാടികടക്കാൻ ശ്രമിച്ച പ്രണവിനെ പിന്നാലെ എത്തിയ സംഘം വലിച്ച വഴിയിലേയ്ക്കിട്ടു. തുടർന്നു റോഡിൽ വച്ച് പ്രണവിനെ ഇവർ മർദിച്ച് അവശനാക്കി. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ സംഭവ സ്ഥലത്തുനിന്നു രക്ഷപെട്ടു. പൂർണനഗ്നനായി റോഡിൽ കിടന്ന പ്രണവിനെ പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
എന്നാൽ, ആക്രമണത്തിനും കൊലപാതകത്തിനും പിന്നിൽ മോഷണ ശ്രമമല്ലെന്നു പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. പ്രണവിന്റെ വിലപിടിപ്പുള്ള വസ്തുക്കളൊന്നും തന്നെ നഷ്ടമായിരുന്നില്ല. ഇതിനിടെ പ്രണവിനെപ്പറ്റി തനിക്ക് കാര്യമായ വിവരങ്ങളൊന്നും അറിയില്ലെന്നാണ് കാമുകിയായ യുവതി പൊലീസിനു മൊഴി നൽകിയത്. എന്നാൽ, ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്നു ബംഗളൂരു ഡെപ്യൂട്ടി കമ്മിഷണർ എം.ബി ബൊരലിംഗയ്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *