അവർ ആറ് പേർ ; അതിമാനുഷരായ ഇന്ത്യൻ സൈനികർ / വീഡിയോ കാണാം

ഇന്ത്യൻ ആർമിക്കു ഒരു സ്പെഷ്യൽ ടീം ഉണ്ട്. 6 പേർ അടങ്ങുന്ന ഒരു ടീം. 1000 ശത്രുക്കൾ ഒരുമിച്ചു വന്നാൽ പോലും അവരെ എതിർത്തു തോൽപ്പിക്കാനുള്ള പരിശീലനം ലഭിച്ചവർ. ഇന്ത്യൻ ആർമിയിലെ അത്യഅപകടകാരികൾ എന്ന് ഇവരെ വിശേഷിപ്പിക്കാം. ഈ 6 പേർ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമാൻഡോ ടീമിൽ ഒന്നാണ്.

ഇന്നത്തെ അവസ്ഥയിൽ ഏതു അടിയന്തര ഘട്ടത്തിലും ഏതു നാട്ടിലേക്കും ഇവർ പ്രത്യക്ഷപ്പെടാം. പാക്കിസ്ഥാന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുടെ ബുദ്ധികൂര്മതയും അതിനൊത്ത കരുത്തും, ദ്രുത വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതുമായ ഈ കമാൻഡോസ് ആണ്.

ഇന്ത്യക്കു വേണ്ടി മരിക്കാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായ സിംഹക്കുട്ടികൾ. ഇവരുടെ യൂണിഫോമിൽ ബലിദാൻ ബാഡ്ജ് കാണാം… രാജ്യത്തിനു വേണ്ടി മരിക്കാൻ മാനസികമായി തയ്യാറായി വന്നതിനാൽ മാത്രം ലഭിക്കുന്ന അംഗീകാരമാണി ബാഡ്ജ്.

ലോകത്തിൽ ആർക്കും ചെയ്യാൻ സാധിക്കാത്ത അതികഠിനമായ പരീശീലത്തിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ഒന്നാണ് 100 കിലോമീറ്റർ ഓട്ടം!!! സാധാരണ മനുഷ്യന് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ! പരീക്ഷ നടക്കുന്നതോ ഉച്ചത്തിൽ പാട്ടു വെച്ച സ്പീക്കറുകളുടെയും മുഖത്തേക്ക് അടിപ്പിക്കുന്ന ലേസർ ബൾബ് കൾക്ക് ഇടയിലും.! ഒടുവിൽ എല്ലാ യാതനകളും അനുഭവിച്ചു എല്ലാത്തിലും വിജയിച്ച ഈ 6 പേർക്ക് ഏതു വലിയ ഭീകരന്മാരെയും അനായാസം കീഴടക്കാൻ കഴിയും.

ആറ് പേർ എന്ന എണ്ണത്തിനും ഉണ്ട് പ്രാധാന്യം. ഇവർ ഓരോരുത്തരും ഒരു ആക്രമണത്തിന് വേണ്ട എല്ലാ കാര്യങ്ങളിലും സജ്ജരാണ്. എന്നാൽ ഓരോരുത്തരും ഓരോ വ്യത്യസ്ത മേഖലയിൽ അതീവ വൈദഗ്ധ്യം നേടുകയും ചെയ്യുന്നു. ഒരാൾ ആയുധ വിദഗ്‌ധനെങ്കിൽ മറ്റൊരാൾ കമ്മ്യൂണിക്കേഷനിൽ ആണ് ശ്രദ്ധിക്കുന്നത്. നാവിഗേഷൻ എക്സ്പെർട് , മെഡിക്കൽ എക്സ്പെർട്, ഡിമോളിഷൻ എക്സ്പെർട് , സ്‌ക്വാഡ് കമാണ്ടർ എന്നിവരാണ് ഈ ആറ് പേർ. സൈന്യത്തിലെ സ്‌പെഷ്യൽ ടീമുകളിൽ ഏറ്റവും വിലയേറിയ ആറ് പേരെയാണ് ഇവരെ കണക്കാക്കുന്നത്. ഈ ആറുപേരിലേക്കു കൂട്ടിച്ചേർക്കാനായി സ്ഥിരമായി ട്രെയിനിങ് നടന്നു കൊണ്ടേയിരിക്കും. ഇവരിൽ ഒരാൾ മരണമടഞ്ഞാൽ പരിശീലനം നേടുന്നവരിൽ ഒരാൾ ഇവരിലേക്ക് കൂട്ടി ചേർക്കപ്പെടും.

ആൺകുട്ടികളിൽ നിന്നും സിംഹക്കുട്ടികളാക്കി വേർതിരിക്കുന്ന ഈ രീതി കണ്ടാൽ ഇവരാണ് രാജ്യത്തിന്റെ ഹീറോസ് എന്ന് നമ്മുക്ക് മനസിലാകും. ആ ടീമിനെ ഇവിടെ പരിചയപ്പെടുത്തുന്നു.

ഇവർ ആറ് പേർ എന്നത് ഒരു യൂണിറ്റ് ആണ്. ഇത്തരത്തിൽ നിരവധി യൂണിറ്റുകൾ ഉണ്ട്. ഓരോ ആറ് പേരിലും ഒരാളുടെ കുറവ് വന്നാൽ കൂട്ടിച്ചർക്കുന്നതിനു വേണ്ടി അപ്പോഴും കമാൻഡോകൾ കഠിന പരിശീലനത്തിൽ തന്നെയാവും. ഇവർ എത്ര പേരെന്നോ ഇവർ ഏതു ദൗത്യത്തിന് നിയോഗിക്കപ്പെടുമെന്നതോ പരസ്യമല്ല. ഇവരുടെ പരിശീലനത്തിന്റെ വിവരം പോലും പൂർണ്ണമായും ലഭ്യമല്ല.

ഇവർക്ക് കൊടുക്കുന്ന പരിശീലത്തിനെയും ഇവരുടെ ഓപ്പറേഷൻ രീതികളും വ്യക്തമാക്കുന്ന വീഡിയോ.

അഭിമാനത്തോടെ ഷെയർ ചെയൂ… ജയ്‌ഹിന്ദ്…

Leave a Reply

Your email address will not be published. Required fields are marked *