അമ്മക്ക് പ്രാണവേദന മോൾക്ക് വീണവായന: പഴഞ്ചൊല്ലിനെ മീനാക്ഷി അന്വർത്ഥമാക്കിയെന്ന് സോഷ്യൽ മീഡിയ

അമ്മയ്ക്ക് പ്രാണവേദന മകള്‍ക്ക് വീണവായന എന്ന പഴഞ്ചൊല്ല് ഓര്‍മ്മ വരും ഈ വീഡിയോ കണ്ടാല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നടുവില്‍ എങ്ങനെയെങ്കിലും ആ കേസില്‍ നിന്നും ഊരിപ്പോരണം എന്ന ചിന്തയില്‍ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കുന്ന ദിലീപിനെ മകള്‍ മീനാക്ഷിയുടെ ദീപാവലി ആഘോഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
സുഹുര്‍ത്തുക്കള്‍ക്കൊപ്പമാണ് മീനാക്ഷിയുടെ ദീപാവലി ആഘോഷം. ഗിത്താര്‍ വായിച്ചും പൂത്തിരി കത്തിച്ചുമാണ് ആഘോഷിക്കുന്നത്. നേരത്തെ സാരി ലുക്കിലുള്ള മീനാക്ഷിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മീനാക്ഷി ദിലീപ് എന്ന പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് റിമാന്‍ഡില്‍ കഴിയവെയായിരുന്നു മകളുടെ ചിത്രം സോഷ്യല്‍മീഡിയയിലെത്തിയത്.മകള്‍ക്ക് ഫെയ്‌സ്ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മി വിത് അയിഷ എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
മകള്‍ ഇങ്ങനെ ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍കൂടെ നിറയുമ്പോള്‍ ജനങ്ങള്‍ അതിനു മറുപടി പറയുന്നത് ഇങ്ങനെ ” അച്ഛന് കേസില്‍ നിന്നും ഊരാനുള്ള ധൃതി, മകള്‍ക്ക് ഗിത്താര്‍ വായന” അതേസമയം ഈ നടിയെ ആക്രമിച്ച കേസില്‍ തന്നെ മനപ്പൂര്‍വം കുടുക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണെന്ന് ദിലീപ് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നും തന്നെ തെജോബധം ചെയ്യാന്‍ ആരൊക്കെയോ ചേര്‍ന്ന് മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും പറഞ്ഞു കൊണ്ട് ദിലീപ് ഡി ജി പി ലോക്നാഥ്‌ ബെഹ്‌റയ്ക്ക് ഉടന്‍ പരാതി നല്‍കും. താനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പോലീസ് ഭീഷണിപ്പെടുത്തുന്നതായും കൃത്രിമമായി തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉള്ള അന്വേഷണസംഘത്തെ മാറ്റി പുതിയ അന്വേഷണസംഘത്തെ നിയമിക്കുകയോ അല്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനോ ദിലീപ് പരാതിയില്‍ ആവശ്യപ്പെടും
സുനില്‍ ജയിലില്‍നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി ആരൊക്കെയോ ചേര്‍ന്ന് തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ ആ കത്തില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ ആ പണം കൊടുത്തു കേസ് ഒതുക്കാനല്ലേ ഞാന്‍ ശ്രമിക്കുക.അല്ലാതെ ഒന്നരക്കോടിക്ക് എന്റെ ജീവിതം ഞാന്‍ നശിപ്പിക്കുവാന്‍ ഒരുങ്ങുമോ? ഇപ്പോള്‍ തന്നെ ഇത്രേം ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ തന്നെ എത്ര രൂപ എനിക്ക് നഷ്ടം വന്നിട്ടുണ്ടാകും. അപ്പോള്‍ ഒന്നരക്കോടി കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊടുത്തു സെറ്റില്‍ ചെയ്യാനല്ലേ കൊട്ടേഷന്‍ കൊടുക്കുന്ന ആള്‍ക്കാര്‍ ചെയ്യുകയുള്ളൂ. അല്ലാതെ ആരെങ്കിലും നഷ്ടം സഹിച്ചു ജയിലില്‍ പോയി കിടക്കുമോ? പണത്തേക്കാള്‍ ഉപരി മാനം പോലും പോകുന്ന കേസല്ലേ ഇതൊക്കെ. അപ്പോള്‍ സ്വാഭാവികമായും അങ്ങനെ ഒരു കൊട്ടേഷന് ഞാന്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ആ പണം ഞാന്‍ കൊടുക്കില്ലേ? സംഭവത്തിലെ യാഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തന്റെ വാക്കുകള്‍കൂടി വിശ്വാസത്തിലെടുക്കണമെന്നും ദിലീപ് പറയുന്നു.

എന്തായാലും മീനാക്ഷിയുടെ ഗിത്താര്‍ വായന സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കൂടെ പഴഞ്ചൊല്ലും.

Leave a Reply

Your email address will not be published. Required fields are marked *