അനിത ജീവിച്ചിരുന്ന നാട്ടിലെ സ്കൂളുകൾക്ക് 50 ലക്ഷം നൽകി വിജയ് സേതുപതി!

സിനിമയിലെ താര പരിവേഷങ്ങൾക്കും ജാഡകൾക്കും പിടി കൊടുക്കാതെ ഒരു സാധാരണ മനുഷ്യനെ പോലെ ഇന്നും ജീവിക്കുന്നൊരാളാണ് വിജയ് സേതുപതി. വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളിൽ നിന്ന് നടനായി ഈ നിലയിൽ എത്തിയ അദ്ദേഹം ഇപ്പോഴും വന്ന വഴി മറക്കാതെ ജീവിക്കുന്ന ഒരാളാണ്. ആരാധകരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഫോട്ടോകളും സെറ്റുകളിൽ സാധാരണക്കാരനെ പോലെ പെരുമാറുന്ന ഫോട്ടോകളും പല കുറി സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

വിജയ് സേതുപതി ഇക്കുറി വാർത്തകളിൽ ഇടം പിടിക്കുന്നത് അദ്ദേഹം ചെയ്ത ഒരു നല്ല കാര്യം സംബന്ധിചാണ്. മക്കൾ ചെൽവൻ എന്ന ആരാധകർ അദ്ദേഹത്തെ വിളിക്കുന്ന പേരിനെ നൂറു ശതമാനം സാധുകരിക്കുന്ന രീതിയിലെ ആ കാര്യം ഇതാണ്. അനിൽ ഫുഡ് പ്രോഡക്റ്റ്സ് എന്ന കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപ ഭിന്ന ശേഷിയുള്ള വിദ്ധ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾക്ക് വേണ്ടിയും, അംഗൻ വാടികൾക്ക് വേണ്ടിയും, പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയും അദ്ദേഹം സർക്കാരിലേക്ക് നൽകി.

അരയല്ലൂർ ജില്ലയിലെ സ്കൂളുകൾക്കും വിദ്യാർഥികൾക്കും വേണ്ടിയാണ് അദ്ദേഹം പണം നൽകിയത്. ഡോക്ടർ ആകാൻ കഴിയാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത അനിതയുടെ ഓർമ്മക്കായി ആണ് ഇങ്ങനെ ഒരു നല്ല കാര്യം വിജയ് സേതുപതി ചെയ്തത്. സിനിമാലോകത് നിന്ന് ഒരുപാട് പേര് അനിതയുടെ മരണത്തിനു കാരണമാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടി എതിരെ ശബ്ദം ഉയർത്തി എങ്കിലും ഇതാദ്യമായി ആണ് അനിത ജീവിച്ചിരുന്ന സ്ഥലത്തെ സ്കൂളുകളുടെ ഉന്നമനത്തിനായി ഇത്രയധികം കാശ് നൽകുന്നത്. വാക്കുകൾ ഇല്ല വിജയ് സേതുപതി, നിങ്ങൾ ഒരു ഹീറോ തന്നെയാണ്. വാക്കുകൾ കൊണ്ട് സംസാരിക്കുന്നവനെ മനുഷ്യൻ എന്ന് വിളിക്കാം, പ്രവർത്തി കൊണ്ട് സംസാരിക്കുന്നവൻ ദൈവവും.. നിങ്ങളും അങ്ങനെ ഒരാളാണ്.. Hatsoff sir, ഈ കാശു കൊണ്ട് ഒരു ആഡംബര കാർ വാങ്ങിയാൽ പോലും കിട്ടാത്ത മനസുഖം നിങ്ങൾക്ക് ഇപ്പോൾ ഉണ്ടാകും…..

Leave a Reply

Your email address will not be published. Required fields are marked *