അഞ്ചാം വയസില്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ടു; പതിനഞ്ചാം വയസില്‍ പ്രസവിച്ചു

മെക്‌സിക്കോ: അഞ്ചാം വയസില്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ടു. പതിനഞ്ചാം വയസില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഒരായുഷ്‌ക്കാലം മുഴുവന്‍ അനുഭവിക്കേണ്ട ദുരന്തള്‍ കുഞ്ഞുനാളിലെ ഏറ്റുവാങ്ങിയ യുവതിയുടെ ജീവിത കഥയില്‍ കണ്ണീരണിയുകയാണ് ലോകം. അഞ്ചാം വയസില്‍ ഒരു ബന്ധുവാണ് കാര്‍ല ജെസിന്റോയെ പീഡിപ്പിക്കപ്പെടുന്നത്. പത്താം വയസ്സില്‍ പെണ്‍വാണിഭസംഘത്തിലെത്തിപ്പെട്ടു. പതിനഞ്ചാം വയസ്സില്‍ ഒരുപെണ്‍കുഞ്ഞിനെ പ്രസവിച്ചു. ക്രൂരമായ പീഡനങ്ങള്‍…ആറു വര്‍ഷം കൊണ്ട് 43, 400 പേര്‍ക്കു വേണ്ടിയെങ്കിലും എനിക്കു സെക്‌സ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. പതിനാറാം വയസ്സിലാണ് ഞാന്‍ ഈ സംഘത്തില്‍ നി്ന്ന് രക്ഷപ്പെടുന്നത്. ഇന്നെനിക്ക് വയസ്സ് 23.” മനുഷ്യകടത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന സംഘത്തില്‍ പ്രചരണം നടത്തുകയാണ് ഈ യുവതി.

12 ആം വയസ്സിലാണ് മെക്‌സിക്കന്‍ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ കാര്‍ല അകപ്പെടുന്നത്. .പിന്നീട് ഇയാളെ പരിചയപ്പെട്ടു. അയാള്‍ക്കപ്പോള്‍ 20 വയസ്സു പ്രായമുണ്ടാവും. ഈ ചങ്ങാത്തമാണ് തന്നെ ഈ അനുഭവങ്ങളിലേയ്ക്ക് തള്ളിയിട്ടതെന്നും കാര്‍ല പറയുന്നു. ഒരു ദിവസം ഇയാള്‍ ഒരു വിലകൂടിയ കാറുമായി വന്നു. എ്‌ന്നെപ്പോലുള്ള ഒരാള്‍ക്ക് സ്വപ്നത്തില്‍ മാത്രം കാണാവുന്ന ഒന്ന്.

അയാളോടൊപ്പം ആ കാറില്‍ കയറി. ഈ യാത്ര എത്തിയത് ചില മനുഷ്യ കച്ചവടക്കാരുടെ കൈകളിലാണ് . ഇയാള്‍ ഇവരുടെ പിമ്പായിരുന്നുവെന്ന് പിന്നീടാണ് അറിവായപ്പോഴാണ് മനസ്സിലായതെന്നും കാര്‍ല പറയുന്നു.ആദ്യ ദിവസങ്ങള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് ചില പരിശീലനങ്ങല്‍ നല്കി. പക്ഷേ അതു മനസ്സിലാക്കിയല്ല ചെയ്തത്.

അനുസരിക്കുക എന്നതു മാത്രമായിരുന്നു മാര്‍ഗ്ഗമുണ്ടായിരുന്നത്.
ഇരിക്കുന്നതും നില്‍്ക്കുന്നതും പിന്നെ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഉള്ള പോസുകളും പരിശീലിപ്പിച്ച ശേഷമാണ് ഞ്ങ്ങളെ ഓരോരുത്തരുടേയും കിടക്കയിലേയ്ക്ക് വിട്ടത്. ഇതിനിടയില്‍ കടുത്ത മര്‍ദ്ദനങ്ങളും പീഡനവും ദിവസവും രാവിലെ പത്തുമണിക്ക് തന്നെ സംഘം തങ്ങളെ ജോലിക്കായി കൊണ്ടുചെന്നാക്കും. വ്യഭിചാരശാലകള്‍, വാഹനങ്ങള്‍, വീടുകള്‍, തെരുവുകള്‍ തുടങ്ങി എവിടെയും ജോലി ചെയ്യണം. മെക്‌സിക്കോയില്‍ താന്‍ പോകാത്ത ഹോട്ടലുകള്‍ ഇല്ലെന്നു തന്നെ കാര്‍ല പറയുമ്പോള്‍ ഈ ശൃംഖലയുടെ വ്യാപ്തി വ്യക്തമാവും. ഒരുദിവസം കുറഞ്ഞതു 30 പേരെയെങ്കിലും ഇടപാടുകാരായി ഇവര്‍ എത്തിക്കും. ആഴ്ചയില്‍ ഏഴു ദിവസവും ഇതാവര്‍ത്തിക്കും.

താന്‍ വേദന കൊണ്ട് കരയുമ്പോള്‍ ചിലര്‍ പൊട്ടിച്ചിരിക്കുമെന്നും കാര്‍ല പറയുന്നു. പലപ്പോഴും കണ്ണുകളടച്ച് കിടക്കും. എതിര്‍ത്തെങ്കിലും പറഞ്ഞാല്‍ വാണിഭ സംഘത്തലവന്മാരുടെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയമാകേണ്ടി വരുമെന്നും കാര്‍ല വെളിപ്പെടുത്തി. ഇടിയും തൊഴിയും തുടങ്ങി ക്രൂരമായ ശിക്ഷാ മുറകളാണ്. മുടിയില്‍ പിടിച്ച് ചുഴറ്റും മുഖത്ത് തുപ്പും ശരീരം പൊള്ളിക്കും …. കാര്‍ല പറഞ്ഞു.

പീഡനങ്ങള്‍ തുടരുന്നതിനിടെ 15 ആം വയസ്സില്‍ ഗര്‍ഭിണിയായി. ആ കാലത്തു പോലും തന്നെ അവര്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും ഒരു മാസം കഴിഞ്ഞപ്പോള്‍ പെണ്‍വാണിഭസംഘം ബലമായി കുട്ടിയെ തട്ടിയെടുത്തു. പിന്നീട് ഒരിക്കല്‍ മാത്രമാണ് ഈ കുട്ടിയെ താന്‍ കണ്ടത്. ഇവരുടെ താവളത്തില്‍ പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ രക്ഷപ്പെടുമെന്ന് തോന്നി. എന്നാല്‍ അതു നടന്നില്ല. പൊലീസുകാര്‍ ഇവിടെ റെയ്ഡു നടത്തും. പക്ഷേ ഇതെല്ലാം പേരിനു മാത്രം. വാണിഭ സംഘവുമായുള്ള ധാരണയനുസരിച്ചാണിതൊക്കെ നടക്കുന്നത്. യുവതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമെടുക്കാനാണ് പൊലീസുകാര്‍ക്കും താല്‍പ്പര്യം

ഒടുവില്‍ ഇതു പോലെ ഒരു റെയ്ഡിലൂടെയാണ് താന്‍ മോചിപ്പിക്കപ്പെടുന്നത്. 2008 ലായിരുന്നു അത്. അപ്പോള്‍ തനിക്ക് 16 വയസ്സായിരുന്നു. നാലരവര്‍ഷം നീണ്ട് തന്റെ നരക ജീവിതത്തില്‍ നിന്നും മോചനം. അതാണ് തനിക്കു പ്രതീക്ഷ നല്കിയതെന്നും കാര്‍ല വെളിപ്പെടുത്തി. മെക്‌സിക്കോ സിറ്റിയില്‍ മനുഷ്യക്കടത്തിനെതിരെ നടന്ന ഓപ്പറേഷനിലാണ് സംഘത്തിന്റെ പിടിയില്‍ നിന്നും മോചിതയാകുന്നത്. 23 കാരിയായ കാര്‍ല ഇപ്പോള്‍ മെക്‌സിക്കോയില്‍ മനുഷ്യക്കടത്തിനെതിരെ ജനങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്.

നിരവധി കുട്ടികളാണ് ഈ സംഘത്തിന്റെ പിടിയിലകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നതെന്ന് കാര്‍ല പറയുന്നു. മെക്‌സിക്കോയില്‍ ഓരോ വര്‍ഷവും 20,000 ഓളം സ്ത്രീകള്‍ മനുഷ്യക്കടത്തുകാരുടെയും, പെണ്‍വാണിഭസംഘങ്ങളുടെയും പിടിയില്‍പ്പെട്ട് നിര്‍ബന്ധിത ലൈംഗിക വൃത്തിയിലേക്ക് നയിക്കപ്പെടുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *